Jinn Lyrics | ജിന്ന്
പ്ലസ് 2 കാരി പെണ്ണ്
ആ പെണ്ണിന് നീല കണ്ണ്
ആ കണ്ണത് കൊണ്ടവളെന്നെ
വളക്കണതെന്തേ അവളൊരു ജിന്ന്
ഖൽബിന്റെ കിതാബിലെ പെണ്ണ്
എന്റെ കിതാബിലെ പെണ്ണ്
പ്ലസ് 2 കാരി പെണ്ണ്
ആ പെണ്ണിന് നീല കണ്ണ്
ആ കണ്ണത് കൊണ്ടവളെന്നെ
വളക്കണതെന്തേ അവളൊരു ജിന്ന്
ഖൽബിന്റെ കിതാബിലെ പെണ്ണ്
എന്റെ കിതാബിലെ പെണ്ണ്
ഇന്നലെയിടവഴി വന്നവളെന്നുടെ
മുൻപില് വെറുതെ നിന്നെ
വെറുതെ നിന്നവളവളുടെ കണ്ണത്
കൊണ്ടൊരു മിന്നല് പായിച്ചെന്നെ
ഇന്നിതുവരെയെൻ റൂഹിനകത്തൊരു
ജിന്നിന് വിടവില്ലെന്നെ
എന്നാലിന്നലെയവളെ കണ്ടമുതല്
ഖൽബില് തീയാളുന്നെ
അന്നെക്കാണാനെന്തൊരു ചേലാണ്
കൺകോണിൽ സുറുമച്ചിരിയാണ്
ഈ ദുനിയാവിൽ ഇവളെ പോലെ പെണ്ണില്ലെന്നത് നേരാണേ
പ്ലസ് 2 കാരി പെണ്ണ്
ആ പെണ്ണിന് നീല കണ്ണ്
ആ കണ്ണത് കൊണ്ടവളെന്നെ
വളക്കണതെന്തേ അവളൊരു ജിന്ന്
ഖൽബിന്റെ കിതാബിലെ പെണ്ണ്
എന്റെ കിതാബിലെ പെണ്ണ്
മന്നില് മാനം മിന്നണ നേരം
ജിന്നവളരികിൽ വന്നേ
മൈലാഞ്ചിയണിന്നൊരു
കൈകളിലെ കടലാസ് മടക്കിത്തന്നേ
ഇങ്ങനെയെൻമിഴി നോക്കിയതെന്നെ
കൊല്ലണതെന്തെടി പെണ്ണേ
എൻ കണ്ണതു ചിമ്മാൻ തോന്നണതില്ലെടി
മൊഞ്ചിൽ ഞാൻ വീണെന്നെ
കത്തിന്നുള്ളിലതെന്താണ്
മുഹബത്തിനുള്ളൊരു മെഹ്‌റാണ്
കിസ്മത്ത് നീ ഇല്ലെങ്കിൽ
ഞാനില്ലെന്നുള്ളത് നേരാണേ
പ്ലസ് 2 കാരി പെണ്ണ്
ആ പെണ്ണിന് നീല കണ്ണ്
ആ കണ്ണത് കൊണ്ടവളെന്നെ
വളക്കണതെന്തേ അവളൊരു ജിന്ന്
ഖൽബിന്റെ കിതാബിലെ പെണ്ണ്
എന്റെ കിതാബിലെ പെണ്ണ്
പ്ലസ് 2 കാരി പെണ്ണ്
ആ പെണ്ണിന് നീല കണ്ണ്
ആ കണ്ണത് കൊണ്ടവളെന്നെ
വളക്കണതെന്തേ അവളൊരു ജിന്ന്
ഖൽബിന്റെ കിതാബിലെ പെണ്ണ്
എന്റെ കിതാബിലെ പെണ്ണ്
എന്റെ കിതാബിലെ പെണ്ണ്
Rekshapett
ReplyDelete